InternationalLatest

ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപിനെ വിലക്കണമെന്ന ആവശ്യം ശക്തം

“Manju”

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയിലെ വാദം ഡെമോക്രാറ്റുകൾ പൂർത്തിയാക്കി.ക്യാപ്പിറ്റോൾ ആക്രമണം നടത്തിയത് വീണ്ടും ട്രംപ് ആവർത്തിക്കുമെന്നും ജനാധിപത്യ സ്ഥാനങ്ങളിൽ വരാതിരിക്കാൻ വിലക്കണമെന്നുമാണ് ഭരണകക്ഷി നേതാക്കളുടെ ആവശ്യം. ട്രംപുമായി നല്ല ബന്ധമുള്ള റിപ്പബ്ലിക്കൻ അണികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് ഡെമോക്രാറ്റുകൾ വാദിച്ചു.

പോലീസ്, ക്യാപ്പിറ്റോൾ സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ, രഹസ്യാന്വേ ഷണ വിഭാഗം എന്നിവരുടെ നിരവധി തെളിവുകൾ നിരത്തിയാണ് ഡെമോ ക്രാറ്റുകൾ സംസാരിച്ചത്. ഇന്നു മുതൽ ട്രംപിന്റെ അഭിഭാഷകരുടെ വാദം ആരംഭിക്കും. സെനറ്റിലെ നൂറ് അംഗങ്ങളിൽ ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ ട്രംപിനെ ഇംപീച്ച് ചെയ്യാൻ സാധിക്കൂ. വോട്ടിംഗിന് ശേഷം സെനറ്റ് അംഗങ്ങളുടെ തീരുമാനമാണ് നടപടി ക്രമത്തിലേക്ക് നയിക്കുക.

Related Articles

Back to top button