LatestThiruvananthapuram

ചക്ക തലയില്‍ വീണ് വീട്ടമ്മ മരിച്ചു.

“Manju”

ചെല്ലഞ്ചി : നന്ദിയോട് പഞ്ചായത്തില്‍ ചെല്ലഞ്ചിയില്‍ ബിനുകുമാറിന്റെ ഭാര്യ ഇന്ദു (35)ആണ് മരിച്ചത്. ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്ന് തോട്ടികൊണ്ട് ചക്കയിടുന്നതിനിടയില്‍ ചക്ക തലയില്‍ വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയില്‍ ഒരു സര്‍ജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കള്‍ നന്ദന, വൈഷ്ണവി.

Related Articles

Back to top button