Uncategorized

പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍

“Manju”

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകത്തില്‍. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡില്‍ നൈസ് റോഡ് മുതല്‍ സുമനഹള്ളി വരെ നാലരക്കിലോമീറ്റര്‍ റോഡ് ഷോ നയിക്കും.

ഞായറാഴ്ച രാവിലെ 9.30ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. വൈകീട്ട് മൈസൂരുവില്‍ റോഡ് ഷോ നടത്തും.അതേസമയം പ്രിയങ്ക ഗാന്ധിയും ഇന്ന് കര്‍ണ്ണാടകത്തില്‍ പ്രചാരണത്തിനെത്തും.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബൂത്ത് തലത്തില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം വിര്‍ച്വലായി അഭിസംബോധന ചെയ്തു.

Related Articles

Back to top button