KeralaLatest

തോട്ടം തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണം

“Manju”

ബിനു കല്ലാർ

പീരുമേട്: ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീരുമേട് ലേബർ ഓഫിസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പീരുമേട് അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു സമരം.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിക്സൺ ജോർജ്ജ് നേതൃത്വം നൽകി.സംസ്ഥാനത്തെ 85,000ൽപരം തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ 8.53 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഏപ്രിൽ 17 ഓടുകൂടി തുക വിതരണം ചെയ്യുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നാൽപത് ദിവസത്തെ ലോക്ക് ഡൗൺ കഴിയുമ്പോഴും ഈ തുക തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.

മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഇടുക്കി ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ ലഭിച്ചപ്പോഴും തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. കർശന നിയന്ത്രണങ്ങളോടെ തോട്ടം മേഖല പ്രവർത്തനം ആരംഭിച്ചെങ്കിലും ആഴ്ചയിൽ കമ്പനി നൽകുന്ന 300 രൂപയാണ് നിത്യവൃത്തിക്ക് ഇവർക്ക് ആശ്രയം.ഇങ്ങനെ 1200 രൂപയാണ് ഒരു മാസം ഇവർക്ക് ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾ കിട്ടുന്നത് മാസത്തിൽ ഒരിക്കൽ മാത്രമാണ്. എന്നാൽ, ചില എസ്റ്റേറ്റുകൾ ഇത് തൊഴിലാളികൾക്ക് കൊടുക്കുന്നുമില്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കിട്ടിയാൽ മാത്രമെ ഇവർക്ക് പിടിച്ചു നില്ക്കാൻ കഴിയുകയുള്ളു.

അതേസമയം, സർക്കാർ പ്രഖ്യാപിച്ച തുക നൽകുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് ലേബർ ഓഫീസിൽ നിന്നും അറിയിച്ചത്.

Related Articles

Back to top button