KeralaLatest

ബംഗലൂരുവില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍

“Manju”

സ്വന്തം ലേഖകൻ

ബംഗലൂരു (കര്‍ണാടക) – തങ്ങളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കണം എന്ന് ആവശ്യപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബംഗലൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിനു സമീപം നാഷണല്‍ ഹൈവെ ഉപരോധിച്ചു. സംസ്ഥാന റവന്യു മന്ത്രി ആര്‍.അശോക, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വിശ്വനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും തൊഴിലാളികളെ ബംഗലൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. ട്രാഫിക്ക് സ്തംഭനം സൃഷ്ടിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ പോലിസ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കുപറ്റി. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുമുളളവരാണ് ഭൂരിഭാഗം തൊഴിലാളികളും.

Related Articles

Back to top button