KeralaLatest

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ നടത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണം: മന്ത്രി കെ.ടി.ജലീല്‍

“Manju”

സിന്ധുമോൾ. ആർ

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.സി തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. ഈ സമയത്ത് പരീക്ഷ നടത്തിയാല്‍ അത് ഒരു വിഭാഗം കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റി വയ്ക്കുവാന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും ആവശ്യപ്പെട്ടിരുന്നു. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഈ കാര്യം രേഖാമൂലം അറിയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും വ്യക്തമാക്കിയിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാണിച്ച്‌ സി.ബി.എസ്.സി കേരള സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. മെയ് 13,14 തീയതികളില്‍ എതെങ്കിലും ഒരു ദിവസമായിരിക്കും പെരുന്നാള്‍ വരിക. അന്ന് പരീക്ഷ നടത്തിയാല്‍ അത് ഒരു വിഭാഗം കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു, അതിനാല്‍ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് പരീക്ഷ മാറ്റണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

Related Articles

Back to top button