KeralaLatest

ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ല : മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: വന്ദേഭാരത്​ മിഷ​​ഷന്റെ ഭാഗമായി കേരളത്തിലേക്ക്​ ഷെഡ്യൂള്‍ ചെയ്​ത ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയി​ട്ടുണ്ടെന്നും പിണറായി വ്യക്​തമാക്കി.
വന്ദേഭാരതി​ന്‍റെ രണ്ടാം ഘട്ടത്തില്‍ ഒരു ദിവസം 12 വിമാനങ്ങള്‍ സര്‍വീസ്​ നടത്തുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്​​. എന്നാല്‍ ഇത്രയും വിമാനങ്ങള്‍ കേന്ദ്രം ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്​തിട്ടില്ല. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി​. ഏതെങ്കിലും സംഘടനകള്‍ വിമാനം ചാര്‍ട്ട്​ ചെയ്യുകയാണെങ്കിലും അതിന്​ അനുമതി നല്‍കുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പണം വാങ്ങിയാണ്​ സംഘടനകള്‍ സര്‍വീസ്​ നടത്തുന്നതെങ്കില്‍ ഇതിന്​ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്​. ടിക്കറ്റ്​ നിരക്ക്​ വന്ദേ ഭാരതിന്​ സമാനമായിരിക്കണം, മുന്‍ഗണന വിഭാഗങ്ങള്‍ക്ക്​ ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണം എന്നിവയാണ്​ നിബന്ധനകളെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. വന്ദേ ഭാരത്​ മിഷ​ന്‍റെ ഭാഗമായി കുടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന്​ തടസ്സം കേ​രള സര്‍ക്കാരാണെന്ന്​ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ്​ മുഖ്യമന്ത്രി ഇന്ന്​ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്​.

Related Articles

Back to top button