InternationalLatest

ഒമാൻ വാർത്തകൾ

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

 

 

ഒമാനിലെ സ്ഥിതി ദിവസം കഴിയുന്തോറും വഷളായി കൊണ്ടിരിക്കുന്നു. നിജസ്ഥിതികൾ പുറംലോകം അറിയുവാൻ വൈകുന്നുണ്ട്. ലോക്ഡൌൺ ആരംഭിച്ചതിനുശേഷം തുറന്നിരിക്കുന്ന സ്ഥാപനങ്ങളിൽ പ്രവേശിക്കണമെങ്കിൽ മാസ്ക് കൈയുറ നിർബന്ധമാണ്, കൂടാതെ സാനിറ്റീസർ, താപനില പരിശോധനയും ഉണ്ടായിരിക്കും. ക്യാപിറ്റൽ ഏരിയ ആയ മസ്കറ്റ്, മത്ര, വാദികബീർ, ദാർസൈറ്റ് എന്ന റെഡ് സോണുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസിനെ കൂടാതെ പട്ടാളവും സ്ഥലത്തുണ്ട്.

നിരവധി മലയാളികൾ താമസിക്കുന്ന ഇടങ്ങളാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നിട്ടുണ്ട്, എങ്കിലും ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിച്ചുരുക്കിയവരും മറ്റും ദുരിതാവസ്ഥയിൽ തന്നെ. ഇതിനോടൊപ്പം സ്വദേശിവൽക്കരണം ശക്തമായി നടപ്പാക്കുകയും ചെയ്യുമ്പോൾ വിദേശ തൊഴിലാളികളുടെ സ്ഥിതി രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങും. അടുത്തുള്ള ഗവർണറേറ്റ്(ജില്ലകൾ ) യാത്ര നിരോധിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിലെ യഥാർത്ഥ സ്ഥിതികൾ പുറംലോകം അറിയുന്നില്ല. ഇന്ത്യൻ എംബസിയുടെ ഇടപെടലുകൾ എത്രമാത്രം കാര്യക്ഷമം ആണെന്ന് കണ്ടറിയണം. വിവിധ മലയാളി സംഘടനകളും സന്നദ്ധ, സാമൂഹ്യ പ്രവർത്തകരും ഇടപെടുന്നുണ്ടെങ്കിലും നിയമങ്ങളെ മറികടക്കുക എളുപ്പമല്ല എന്നത് വസ്തുതയാണ്. മലയാളികൾ നടത്തുന്ന പല സ്ഥാപനങ്ങളും ഇതിനോടകം പൂട്ടി കഴിഞ്ഞു.മറ്റു വിദേശ രാജ്യങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് കണ്ടുവരുന്നത്.
ഇതിനിടയിൽ, സൗജന്യ ടിക്കറ്റ് കൊടുക്കാം എന്ന പ്രലോഭനവുമായി പലരും പ്രവാസികളെ സമീപിക്കുന്നുണ്ട്. എന്നാൽ, പരിശോധന വളരെ കർശനം ആണെന്നും ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽ പെടരുതെന്നും ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിക്കുന്നു.

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ ഒമാനിൽ നിന്നും വിമാനസർവീസ് വീണ്ടും ഇന്ന് ആരംഭിക്കുന്നു. മസ്കറ്റ്- തിരുവനന്തപുരം, സലാല- കോഴിക്കോട്. 1260 യാത്രക്കാരാണ് രണ്ടാംഘട്ടത്തിൽ എത്തുന്നത്. 404 പുതിയ രോഗികളിൽ 67 സ്വദേശികളും 337 വിദേശികളും ആണുള്ളത്.
പ്രവാസികളുടെ തിരിച്ചുവരവ്, അതിജീവനം , ഗവൺമെന്റുകൾ മുൻകരുതൽ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Related Articles

Back to top button