InternationalLatest

കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ആമസോണ്‍ മേധാവി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ആമസോണ്‍ മേധാവി ജെഫ് ബെസോസ്. ബ്ളൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 17,160 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി. സുമാര്‍ 13 ലക്ഷം കോടി രൂപ! വിവാഹമോചനത്തിന് മുമ്പ്, 2018 സെപ്‌തംബര്‍ നാലിന് കുറിച്ച റെക്കാഡായ 16,770 കോടി ഡോളര്‍ അദ്ദേഹം മറികടന്നു.

വിവാഹ മോചനക്കരാറനുസരിച്ച്‌ ആസ്‌തിയില്‍ നിന്ന് 3,800 കോടി ഡോളറും (2.86 ലക്ഷം കോടി രൂപ)​ ആമസോണ്‍ ഓഹരികളുടെ നാലു ശതമാനവും അദ്ദേഹം ഭാര്യ മെക്കെന്‍സിക്ക് കൈമാറിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ബെസോസ് 5,670 കോടി ഡോളറാണ് (4.30 ലക്ഷം കോടി രൂപ) 2020ല്‍ മാത്രം ആസ്‌തിയില്‍ കൂട്ടിച്ചേര്‍ത്തത്.

Related Articles

Back to top button