KeralaLatest

എസ്‌എസ്‌എല്‍സി ഫലമറിയാന്‍ പോര്‍ട്ടല്‍ തയ്യാര്‍; സൗകര്യമൊരുക്കി കൈറ്റ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ഫലം പ്രഖ്യാപിക്കാനുളള നടപടികള്‍ പരീക്ഷാഭവന്‍ തുടങ്ങിയിട്ടുണ്ട്. ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുളളത്. ജൂണ്‍ 30 നാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്‌എസ്‌എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോര്‍ട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെര്‍ച്ച്‌ ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍ എന്നിവ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് എളുപ്പം ഫലം അറിയാനായി സ്‌കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

എസ്‌എസ്‌എല്‍സി ഫലം വന്ന് പത്തു ദിവസത്തിനു ശേഷം ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ 10നാണ് പ്ലസ്ടു, വിഎച്ച്‌എസ്‌ഇ അടക്കമുളള ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകള്‍ അവസാനിച്ചു.

Related Articles

Back to top button