KeralaLatestThiruvananthapuram

ജില്ലയില്‍ സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധയുണ്ടായതില്‍ ഒരാള്‍ സൈനികനാണ്. പാറശാല സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ നിന്ന് ഈ മാസം 20നാണ് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്ത് 23ന് എത്തിയ മണക്കാട് സ്വദേശി(23), ഡല്‍ഹിയില്‍ നിന്ന് 19ന് ട്രെയിനില്‍ എത്തിയ താനിമൂട് ഇരിഞ്ചയം സ്വദേശി(28), കുവൈറ്റില്‍ നിന്ന് 18ന് എത്തിയ പാറയില്‍ ഇടവ സ്വദേശി(51) എന്നിവര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളാണ് തുടരുന്നത്. ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

ഇന്നലെ ജില്ലയില്‍ പുതുതായി 1,361 പേര്‍ രോഗനിരീക്ഷണത്തിലായി. 405 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂ ര്‍ത്തിയാക്കി. ജില്ലയില്‍ 23,975 പേര്‍ വീടുകളിലും 1,683 പേര്‍സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 35 പേരെ പ്രവേശിപ്പിച്ചു. 27 പേര്‍ രോഗമുക്തിനേടി. ജില്ലയില്‍ ആശുപത്രികളില്‍ 178 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 383 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 389 പരിശോധന ഫലങ്ങള്‍ ലഭിച്ചതില്‍ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ആകെ 25,836 പേര്‍ നിരീക്ഷണത്തിലുണ്ട്.

Related Articles

Back to top button