IndiaKeralaLatest

ദൈവദശകം ചൊല്ലി അവധൂതയാത്ര അദ്വൈത്വാശ്രമത്തില്‍

“Manju”

 

തീര്‍ത്ഥാടക സംഘം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്കൊപ്പം സത്സംഗത്തില്‍

ആലുവ: നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്ര ഇന്ന് (മെയ് 1 ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെ ആലുവ അദ്വൈതാശ്രമത്തിലെത്തി. ഗുരുവിന്റെ ആശ്രമജീവിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ് . രണ്ട് വര്‍ഷക്കാലത്തെ ആലുവയിലെ സേവനത്തിന് ശേഷം ഗുരു വര്‍ക്കല ശിവഗിരിയിലേക്ക് പോയി. ഗുരുപഥങ്ങളിലൂടെയുളള ഈ അവധൂതയാത്ര ആരംഭിച്ചത് ഇന്ന് രാവിലെ ഗുരുവിന്റെ ജന്മഗൃഹമായ ആലപ്പുഴ ചേര്‍ത്തലയിലുള്ള ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്നാണ്.

ആലുവ അദ്വൈതാശ്രമ അംഗണത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍..

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെയും നേതൃത്വത്തില്‍ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരും അടങ്ങുന്ന സംഘം ആലുവ അദ്വൈതാശ്രമത്തിലെ പ്രാര്‍ത്ഥനാമണ്ഡപത്തിലെത്തി ദൈവദശകം ചൊല്ലി ഗുരുവന്ദനം നടത്തി. എല്ലാവരും ‍അല്പനേരം ആശ്രമസമുച്ചയത്തില്‍ ധ്യാനനിരതരായി.

ആലുവ അദ്വൈതാശ്രമത്തില്‍ ഗുരു ജീവിച്ച രണ്ട് വര്‍ഷക്കാലത്തെ ഓര്‍മ്മകള്‍ പുതുക്കുന്നതായിരുന്നു തുടര്‍ന്ന് നടന്ന സത്സംഗം. സത്സംഗത്തില്‍ ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മഹനീയ സാന്നിദ്ധ്യമായിരുന്നു. 1979 ലും 82 ലും ഗുരുവുമായി സംവദിച്ചതിന്റെ ഓര്‍മ്മകള്‍ അദ്ദേഹം അവധൂത സംഘവുമായി പങ്കുവെച്ചു. പല വിഷയങ്ങളെക്കുറിച്ചും പലപ്പോഴായി ഗുരുവുമായി സംസാരിച്ചതും സ്വാമി സച്ചിദാനന്ദ ഓര്‍ത്തെടുത്തു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രചിച്ച നവജ്യോതി ശ്രീകരുണാകര ഗുരു എന്ന പുസ്തകം വായിച്ചതും, യാത്രവേളകളില്‍ ആശ്രമവുമായി ബന്ധപ്പെട്ടവരെ കാണുന്നതും പരിചയപ്പെടുന്നതുമായ വിവരം സ്വാമി സത്സംഗത്തില്‍ പറഞ്ഞു.

Related Articles

Back to top button