ErnakulamKeralaLatest

അങ്കമാലി​യി​ല്‍ ഹോട്ടല്‍ പൂട്ടി​ച്ചു; അഞ്ചുപേര്‍ക്ക് ഭക്ഷ്യ വിഷബാധ

“Manju”

സിന്ധുമോള്‍ ആര്‍

അങ്കമാലി: ഭക്ഷണം കഴിച്ച 5 പേര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്നു എം. സി റോഡിലെ ബദരിയ ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിന്റെ ലൈസന്‍സ് നഗരസഭ സെക്രട്ടറി താല്‍കാലികമായി റദ്ദാക്കി. അഞ്ച് പേരും എം.എ.ജി.ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ.സി.യുവില്‍ ആയിരുന്ന ആള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തു. ചൂണ്ടി, മഞ്ഞപ്ര സ്വദേശികളായ ഇവര്‍ ബിരിയാണിയാണ് കഴിച്ചത്.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇന്നലെ ഹോട്ടലില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ച പഴകി​യ ആഹാരപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ടായി​രുന്നു.

Related Articles

Back to top button