KeralaKollamLatest

കോവിഡ് പരിശോധന‍ നെഗറ്റീവായിട്ടും 45 കാരനായ പ്രവാസിയെ കൈയ്യൊഴിഞ്ഞ് കുടുംബം

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം : പ്രവാസിയ്ക്ക് ഉറ്റവരെ മനസ്സിലാക്കാന്‍ കോവിഡ് വരേണ്ടി വന്നു. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശിയായ പ്രവാസി കുറച്ച്‌ ദിവങ്ങളായി ഈ അവസ്ഥയിലൂടെയാണ് കടന്നുപോയത്. നാല്‍പ്പത്തഞ്ച്കാരനായ പ്രവാസിക്ക് കൊവിഡ് പരിശോധന നെഗറ്റീവായിട്ടും വീട്ടുകാരുടെ ഭീതി മാറിയില്ല, അദ്ദേഹത്തെ കൈയ്യൊഴിയുകയാണ് കുടുംബം ചെയ്തത്. കൊട്ടിയം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വന്ദേഭാരത് പദ്ധതിയിലൂടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കാന്‍സര്‍ ബാധിതന്‍ കൂടിയായ ഇദ്ദേഹത്തെ വീട്ടില്‍ ക്വാറന്റീനിലാക്കി ഭാര്യയും കുഞ്ഞും മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി, സമീപത്തെ ഹോട്ടലില്‍ നിന്നുമായിരുന്നു ആഹാരം ലഭ്യമാക്കിയിരുന്നത്. ക്വാറന്റീനില്‍ കഴിയുന്നതിനിടെ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ സ്രവ പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ മാസം ഏഴാം തീയതി നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രവാസിയെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധുക്കള്‍ അടുത്തിടപഴകാന്‍ തയ്യാറായില്ല. വീട്ടില്‍ ഇദ്ദേഹത്തോടൊപ്പം താമസിക്കാന്‍ തയ്യാറാവാത്ത ബന്ധുക്കള്‍ ഭക്ഷണം വീടിന് മുന്നിലെത്തിച്ച്‌ മടങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ വിവരെ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളുമെത്തി വീട്ടുകാരെ ബോധവത്കരിച്ചെങ്കിലും ഭയപ്പാടില്‍ അവര്‍ അകന്നു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാന്‍സര്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകളും ഇദ്ദേഹത്തിനെ അലട്ടാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ആംബുലന്‍സുമായി എത്തുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഭാര്യയും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ പ്രവാസിക്കൊപ്പം പോകാന്‍ തയ്യാറായത്.

Related Articles

Back to top button