IndiaKeralaLatestThiruvananthapuram

അറസ്റ്റിലായ പ്രതിക്ക് കോവിഡ്, ആറ് പോലീസുകാര്‍ ക്വാറന്റൈനില്‍

“Manju”

സിന്ധുമോള്‍ ആര്‍

പുനലൂര്‍: പുനലൂര്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ സ്റ്റേഷനിലെ ആറ് പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതായി സിഐ ബിനുവര്‍ഗീസ് പറഞ്ഞു. 15ന് കരവാളൂരില്‍ അടിപിടി കേസുണ്ടാക്കിയവരാണ് ഈ പ്രതികള്‍. ഇവരുടെ സ്രവ പരിശോധനക്ക് ശേഷം വൈകിട്ടു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പരിശോധനാഫലം വന്നപ്പോള്‍ പ്രതികളില്‍ ഒരാളായ ഇമ്പല്‍സ്വദേശിക്ക് പോസിറ്റീവായി. തുടര്‍ന്നാണ് ആറ് പൊലീസുകാരാണ് ‍ഇന്നലെ ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇത് കൂടാതെ തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ഔട്ട്പോസ്റ്റില്‍ ഡ്യൂട്ടി ചെയ്ത പോലീസുകാരന്റെ ഫലവും പോസിറ്റീവാണ്.

Related Articles

Back to top button