IndiaKannurKeralaLatestMalappuramThiruvananthapuramThrissur

ഡ്രൈവിംഗ് സീറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്., സോഷ്യമീഡിയയിലെ വൈറല്‍ ചിത്രം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് മാസ്‌കും വെച്ച് ഡ്രൈവ് ചെയ്യുന്ന ഒരാള്‍., ആരാണെന്ന് മനസിലായോ, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അദ്ദേഹത്തിന്റെ കൈപിടിയിലുള്ള സ്റ്റിയറിങ് വാഹനങ്ങളിലെ സൂപ്പര്‍താരമായ ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയുടേതാണ്. സിംപിള്‍ വാഹനങ്ങളില്‍ മാത്രം യാത്രചെയ്ത് കണ്ടിട്ടുള്ള രജനീകാന്തിന്റെ ഈ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത്. മറ്റ് സൂപ്പര്‍താരങ്ങളേപ്പോലെ വാഹനക്കമ്പമുള്ളയാളല്ല രജനീകാന്ത്. ഇപ്പോഴും അദ്ദേഹം യാത്രചെയ്യുന്നത് ടൊയോട്ട ഇന്നോവയിലാണ്. ബി.എം.ഡബ്ലു.എക്സ് 5 ആണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ വിലപിടിപ്പുള്ള കാര്‍. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്‌യുവിയാണ് അദ്ദേഹം ഓടിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വാഹനമല്ലെന്നും സുഹൃത്തുകളുടെയാണെന്നും, അതല്ല, അദ്ദേഹം ടെസ്റ്റ് ഡ്രൈവ് നടത്തുകയാണെന്നുമൊക്കെയാണ് ഫോട്ടോയുടെ കമന്റുകള്‍. വാഹനത്തിന്റെ വിവരങ്ങളോ സ്ഥലമോ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് സൂപ്പര്‍ എസ്.യു.വി. എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി. എക്‌സ്‌ഷോറും വില3.60 കോടി രൂപയാണ് .

Related Articles

Back to top button