അരൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഐ പി.എസ്. സുബ്രഹ്മണ്യന് സിനിമാ കഥയെഴുതുന്ന തിരക്കിലാണ്.നടന് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
എറണാകുളം ഒബ്റോണ്‍ മാളിനടുത്ത ശിവപാര്‍വതി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. സര്‍വിസ് അനുഭവങ്ങള്ക്കൊപ്പോം ക്രിമീത്രില്ലറിന്റെ ഭാവനയും സസ്പെന്‍സും ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ എ.ഡി. ശ്രീകുകുമാര്, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്, ടി.ആര്. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയുന്നു.