KeralaLatestMalappuram

തിരൂരിലെ ഒരു കുടുംബത്തിൽ 15 പേർക്ക് കോവിഡ് ; പയ്യനങ്ങാടി – പഴങ്കുളങ്ങര റോഡ് അടച്ചു

“Manju”

പി.വി.എസ്

മലപ്പുറം: തിരൂർ നഗരമധ്യത്തിലെ പഴങ്കുളങ്ങരയിലെ ഒരു കുടുംബത്തിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം ജാഗ്രതാ നടപടിയിലേക്ക് . പയ്യനങ്ങാടി പഴങ്കുളങ്ങര റോഡ് താൽക്കാലികമായി അടച്ചതായി സെക്രട്ടറി ബിജു അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട കുട്ടി ഈ പ്രദേശത്തായതിനാലും ആളുകൾ കൂടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് റോഡ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. കുടുംബം സന്ദർശനം നടത്തിയതായി കണ്ടെത്തിയ തിരൂർ ഗൾഫ് മാർക്കറ്റിലെ ഒരു കടയും , ഫ്രഷ് ഡേ സൂപ്പർ മാർക്കറ്റും അടപ്പിച്ചു. കുടുംബം പോയ ഒരു ക്ലിനിക്കും അടപ്പിച്ചിട്ടുണ്ട് . പഴങ്കുളങ്ങര താൽക്കാലിക പള്ളിയിൽ ജുമുഅയിൽ പങ്കെടുത്തവരും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .തിരൂർ നഗരത്തിൽ ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ് .

Related Articles

Back to top button