InternationalKeralaLatest

രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത 4 പേരില്‍ രോഹിത് ശര്‍മയും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ ഉള്‍പ്പെടെ നാല് അത്‌ലറ്റുകളെ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് ശിപാര്‍ശ ചെയ്തു. രോഹിത് ശര്‍മക്കൊപ്പം എഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗാട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മാണിക്ക ബാത്ര, പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു എന്നിവരെയും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന, മറ്റ് ദേശീയ കായിക അവാര്‍ഡുകള്‍ എന്നിവക്കായി ഇന്ന് ചേര്‍ന്ന സെലക്ഷന്‍ പാനല്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

Related Articles

Back to top button