Latest

ഒമാനിൽ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

“Manju”

ദുബായ്: ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണ്. സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന മറ്റു പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.

ശൈത്യകാലമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽനിന്നും പനിയിൽനിന്നും രക്ഷനേടാൻ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related Articles

Back to top button