IndiaLatest

മുംബൈയില്‍ കനത്ത മഴ; പല റോഡുകളും വെള്ളത്തിനടിയില്‍

“Manju”

ശ്രീജ.എസ്

കോവിഡിനൊപ്പം കനത്ത മഴയും മുംബൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴ റെയില്‍, റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ 150 മില്ലീ മീറ്റര്‍ -200 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യം കോവിഡുമായി പോരാടുന്ന ഈ സമയത്ത് സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ മഴ ഭീഷണിയാകുമെന്നാണ് ആശങ്ക. അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button