India

വാഹന രേഖകള്‍ ഇനി ഡിജിറ്റലായി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: വാഹനരേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാമെന്നത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്നു മുതല്‍ മാറുന്നത്. വാഹനരേഖകള്‍ ഓണ്‍ലൈനില്‍- രാജ്യത്തെങ്ങും ഒരേതരം വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന പോര്‍ട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഇവ കാണിച്ചാല്‍ മതിയാകും.

പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ 10 വര്‍ഷം വരെ സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്കും വിവരങ്ങള്‍ എത്തും. ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും. അതുപോലെ ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള നാവിഗേഷന് മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

Related Articles

Back to top button