Entertainment

ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ മഞ്ജു വാര്യരുടെ 50ാം ചിത്രം

“Manju”

ശ്രീജ.എസ്

 

മഞ്ജു വാര്യരുടെ 50ാം ചിത്രം പ്രഖ്യാപിച്ചു. 9 എംഎം എന്നാണ് ചിത്രത്തിൻ്റെ പേര്. നവാഗതനായ ദിനില്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രൊജക്റ്റിന്റെ ഭാ​ഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ടിനു തോമസാണ്.

വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ആക്ഷന്‍ ഡയറക്ടര്‍ യാന്നിക് ബെന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം.

Related Articles

Back to top button