LatestThiruvananthapuram

ജഗജീവ് കുമാര്‍ ലോക കേരള സഭയിലേക്ക്

“Manju”

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ജഗജീവ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍, കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിലും, അതിന്റെ നേതൃ നിരയിലും പ്രവര്‍ത്തിച്ച സഖാവ് പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും, ഇടതുപക്ഷ സംഘടന പ്രവര്‍ത്തനങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി.

പ്രവാസി ആയ ശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി ഓസ്ട്രേലിയയിലെ ബ്രിസ്ബനില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവരുന്നു. നവോദയ ബ്രിസ്ബന്റ് പ്രസിഡന്റ് ആയും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്സ്‍വിച്ച് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയി 3 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജ്വാല കൾച്ചറൽ ആൻഡ് ചാരിറ്റി ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സർക്കാർ ജഗജീവ് കുമാറിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Related Articles

Back to top button