Kerala

സോളാര്‍ കേസ് ;മനോജിന്റെ വെളിപ്പെടുത്തലിന് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

“Manju”

ശ്രീജ.എസ്

ആലപ്പുഴ: സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യം പുറത്തുവരും, അത് എല്ലാവര്‍ക്കും അറിയാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സോളാര്‍ കേസില്‍ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സോളാര്‍ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്നു സര്‍ക്കാര്‍ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താന്‍ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോള്‍ അമിതമായി ദുഃഖിച്ചില്ല , കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താന്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

Related Articles

Back to top button