IndiaLatest

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ജവാന് വീരമൃത്യു

“Manju”

ശ്രീജ.എസ്
‌‌‌‌‌
റായ്‌പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. സുഖ്മയില്‍ ഇന്നലെ രാത്രിയാണ് സി ആര്‍ പി എഫ് സംഘത്തിന് നേര്‍ക്ക് ആക്രമണം നടന്നത്. പത്ത് ജവാന്‍മാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

സി ആര്‍ പി എഫ് അസി. കമാന്‍ഡന്റ് ആണ് കൊല്ലപ്പട്ടത്. പരുക്കേറ്റ ജവാന്‍മാരില്‍ പലരുടെയും നില ഗുരുതരമാണ്. പ്രദേശത്തെ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയ ശേഷം ജവാന്‍മാര്‍ മടങ്ങുമ്പോഴായിരുന്നു സ്ഫോടനം. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്.

Related Articles

Back to top button