International

ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട്ട് വെസ്റ്റ്ഗാർഡ് അന്തരിച്ചു

“Manju”

സ്റ്റോക്‌ഹോം : മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് അന്തരിച്ചു. ഡാനിഷ് കാർട്ടൂണിസ്റ്റായ കുർട്ട് വെസ്റ്റ്ഗാർഡാണ് മരിച്ചത്. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾ ബാധിച്ച് ഉറക്കത്തിനിടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഡാനിഷ് ദിനപത്രമായ ജിലാൻഡ് പോസ്റ്റനിലാണ് വെസ്റ്റർഗാർഡ് വരച്ച 12 ചിത്രങ്ങൾ ‘ദ ഫെയ്സ് ഓഫ് മുഹമ്മദ്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചത്. 2005 സെപ്റ്റംബർ 30 നായിരുന്നു സംഭവം. മുഹമ്മദ് നബിയ്ക്ക് ബോംബിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിപ്പിച്ച ചിത്രം ഏറെ വിവാദമായി. തുടർന്ന് ചിത്രകാരനെതിരെയും പത്രത്തിനെതിരെയും ഇസ്ലാം മത വിശ്വാസികളിൽ നിന്ന് വധഭീഷണി ഉയർന്നു..

2006 ഫെബ്രുവരിയിൽ ലോകമെമ്പാടും ഡാനിഷ് വിരുദ്ധ പ്രതിഷേധങ്ങളാണ് നടന്നത്. ചിലയിടത്ത് പ്രതിഷേധം ആക്രമാസക്തമായി. 2010ൽ അദ്ദേഹത്തെ വധിക്കാനും ശ്രമം നടന്നു. തുടർന്ന് പോലീസ് സുരക്ഷയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

 

Related Articles

Back to top button