InternationalLatest

‘കരീമ ബലോചിന്റെ കൊലപാതകത്തെ കുറിച്ച്‌ ട്രൂഡോ മിണ്ടുന്നില്ല

“Manju”

ഒട്ടാവ: ബലോച് മനുഷ്യാവകാശ പ്രവര്‍ത്തക കരീമ ബലോചിന്റെ കൊലപാതകത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനവുമായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ബോലോച് ഹ്യൂമൻ റൈറ്റ്‌സ് കൗണ്‍സില്‍.
കരീമ കാനഡയില് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷമായിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഇല്ലാതിരിന്നിട്ടും ഇന്ത്യയ്‌ക്കെതിരെ ആക്ഷേപം ഉന്നയിക്കാൻ ട്രൂഡോ കാണിച്ച വ്യഗ്രത കരീമ ബലോചിന്റെ കാര്യത്തില്‍ കാണിച്ചില്ല എന്നാണ് വിമര്‍ശനം.
പാക് സൈന്യം ബലോച് ജനതയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച വനിതയാണ് കരാമ. എന്നാല്‍ അവരുടെ മരണത്തിന് ശേഷം ടോറന്റോ പോലീസ് അവരുടെ മരണത്തില്‍ അസ്വാഭികതയില്ലെന്ന് വിധിയെഴുതിയതായും സംഘടന കുറ്റപ്പെടുത്തി. ബലോച് സമൂഹം കാനഡയില്‍ വളരെ ന്യൂനപക്ഷമാണ്. വോട്ട് ബാങ്കിങ്ങിലൂടെ പാര്‍ട്ടികളെ സ്വാധീനിക്കാനുള്ള ശക്തി ബലോച് ജനതയ്‌ക്ക രാജ്യത്തില്ല. അതിനാല്‍ ട്രൂഡോയും അദ്ദേഹത്തിന്റെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും യുക്തിസഹമായ രീതിയില്‍ വിഷയത്തില്‍ ഇടപെടണമെന്നും ബിഎച്ച്‌ആര്‍സി പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
2020 ഡിസംബര്‍ 20നാണ് ടോറന്റോയില്‍ നദിക്കരയില്‍ കരീമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാൻ കനേഡിയൻ പോലീസിന് സാധിച്ചിട്ടില്ല. പാക് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും വിമര്‍ശകയായിരുന്ന അവരുടെ കൊലയ്‌ക്ക് പിന്നില്‍ ഐഎസ്‌ഐ ആണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അന്വേഷണം ആ നിലയ്‌ക്ക് നീങ്ങിയില്ല.

Related Articles

Back to top button