India

വിദ്യാർത്ഥിയെ കൊണ്ട് കാർ കഴുക്കിപ്പിച്ചു; അധ്യാപകനെതിരെ അന്വേഷണം

“Manju”

ലക്നൗ: അധ്യപകന്റെ കാർ വിദ്യാർത്ഥിയെ കൊണ്ട് കഴുക്കിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സിക്കന്ദ്രബാദിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു.

സിക്കന്ദ്രബാദ് ബ്ലോക്കിലെ ഫരീദ്പൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രൈമറി സ്‌കൂളിൽ അധ്യാപകന്റെ കാർ വൃത്തിയാക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങളാണ് വിവാദമായത്. സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ കർശന നടപടിയ്‌ക്ക്
വിദ്യാഭ്യാസ ഓഫീസർ അഖണ്ഡ് പ്രതാപ് സിംഗാണ് ഉത്തരവിട്ടത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു.

Related Articles

Back to top button