IndiaLatest

ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറില്‍ തീപിടുത്തം

“Manju”

ശ്രീജ.എസ്‌

ഗാസിയാബാദ്: ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി- ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച്‌ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോചിലായിരുന്നു തീപിടിച്ചത്. തീപടരുന്നത് കണ്ട ഉടന്‍ തന്നെ ആറു ഫയര്‍ ഫോഴ്‌സ് വാഹനങ്ങളെത്തി തീയണച്ചു. ആളപായമില്ല.

തുടര്‍ന്ന് ബോഗി വേര്‍പ്പെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോചിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു. മറ്റു അപകടങ്ങളില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button