IndiaLatest

വിവാഹിതയായ മകള്‍ക്ക് ആശ്രിത നിയമനത്തിന്​ യോഗ്യതയുണ്ട്; ഹൈകോടതി

“Manju”

ഡല്‍ഹി: വിവാഹിതയായ മകള്‍ക്കും ആശ്രിത നിയമനത്തിന്​ യോഗ്യതയുണ്ടെന്ന്​ ​അലഹബാദ്​ ഹൈകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മരണത്തെത്തുടര്‍ന്ന് വിവാഹിതയായ മകളുടെ ജോലിയിലുള്ള അവകാശവാദം ലിംഗാടിസ്​ഥാനത്തില്‍ നിരസിക്കുകയാണെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 14, 15 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. പിതാവിന്‍റെ മരണാനന്തരം ജോലിക്ക്​ അവകാശമുന്നയിച്ച അലഹബാദ്​ സ്വദേശിയായ മഞ്​ജുള്‍ ശ്രീവാസ്​തവയുടെ ഹരജിയിലാണ്​ ജസ്റ്റീസ്​ ​ജെ.ജെ. മുനീര്‍ തീര്‍പ്പുകല്‍പ്പിച്ചത്​.പ്രയാഗ്​രാജ്​ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ 2020 ജൂണിലെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്ന​ മഞ്ജുള്‍ കോടതിയിലെത്തിയത്​. 1974 ലെ ഡൈഹാര്‍നെസ്സ്​ റൂളുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നെന്ന്​ പറഞ്ഞാണ്​ ജില്ലാ വിദ്യാഭ്യാസ വകുപ്പ് മഞ്​ജുളിന്‍റെ അവകാശവാദം നിരസിച്ചത്​. എന്നാല്‍ വിവാഹിതയായ മകള്‍ വിവാഹിതനായ മകനെ അല്ലെങ്കില്‍ അവിവാഹിതയായ മകളെപ്പോലെ സര്‍ക്കാര്‍ ജോലിക്ക് യോഗ്യനാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിമല ശ്രീവാസ്തവ കേസില്‍ വിവാഹിതരായ പെണ്‍മക്കളെ ‘കുടുംബം’ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലും കോടതി ഇവിടെ എടുത്തുപറഞ്ഞു.

Related Articles

Back to top button