LatestThiruvananthapuram

ഓർമ്മയിൽ സുഗതകുമാരി ടീച്ചർ

“Manju”

ജ്യോതിനാഥ് കെ.പി.

പോത്തൻകോട് : പോത്തൻകോട് ലൈബ്രറിയിൽ വെച്ച് സുഗതകുമാരി ടീച്ചർ അനുസ്മരണവും ലൈബ്രറി പരിധിയിൽനിന്ന് വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. പ്രശസ്ത കവിയത്രി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പോത്തൻകോട് ലൈബ്രറി പ്രസിഡണ്ട് ശ്രീ ശ്രീധരൻനായർ അധ്യക്ഷത വഹിച്ചു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ശ്രീകണ്ഠൻ പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിതകുമാരി അണ്ടൂർകോണം ബ്ലോക്ക് ഡിവിഷൻ മെമ്പർ അനിതകുമാരി മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാദേവി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസാ ലൈബ്രറി കൗൺസിൽ അംഗം അജയൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വക്കേറ്റ് എസ് വി സജിത് സ്വാഗതവും ടി തുളസീധരൻ നന്ദിയും പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ കവിതകളുടെ ആലാപനവും ഉണ്ടായിരുന്നു.

 

Related Articles

Back to top button