InternationalLatest

ഇന്ത്യന്‍ സമൂഹത്തിന്റെ സേവനം മഹത്തരം : ബഹ്‌റിന്‍ പ്രധാനമന്ത്രി

“Manju”

മനാമ : ബഹ്‌റിന്റെ വികസന പ്രക്രിയയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സേവനം മഹത്തരമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. രാജ്യം അത് അംഗീകരിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായുള്ള ചര്‍ച്ചയില്‍ സല്‍മാന്‍ ബിന്‍ ചൂണ്ടിക്കാട്ടി.

“ഇന്ത്യ-ബഹ്‌റിന്‍ ബന്ധം എല്ലാ തലത്തിലും സുദൃഢമാണ്. ചരിത്രപരമായ ബന്ധം സംയുക്ത കരാറുകളിലൂടെയും മറ്റും കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കരുത്താര്‍ജ്ജിച്ചു. വ്യാപാര ബന്ധവും മെച്ചപ്പെട്ട അവസ്ഥയിലാണ്. പരസ്പര നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസന രംഗത്ത് പുരോഗതി കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. കോവിഡ് മഹാമാരിക്കെതിരെ സഹകരിച്ചുള്ള പ്രവര്‍ത്തനമുണ്ടായി . മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാട് സൗഹൃദത്തില്‍ ഊന്നിയുള്ളതാണെന്നും കിരീടാവകാശി വ്യക്തമാക്കി.

ബഹ്‌റിന്‍- ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ബഹ്‌റിന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയും എന്നിവര്‍ കാണിക്കുന്ന താല്‍പര്യത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നന്ദി അറിയിച്ചു. ത്രിദിന സന്ദര്‍ശനത്തിന് മന്ത്രി തിങ്കളാഴ്ച വൈകിട്ടാണ് ബഹ്‌റൈനില്‍ എത്തിയത്. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച മന്ത്രി മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Related Articles

Back to top button