KeralaLatestThiruvananthapuram

നെല്ലിക്കാട് റെസിഡന്റ്സ് അസാസിസഷന്റെ രണ്ടാമത് വാർഷികവും പൊതിച്ചോറ് വിതരണവും

“Manju”

നെല്ലിക്കാട് :കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ മുൻനിർത്തി നെല്ലിക്കാട് റെസിഡന്റ് അസാസിസഷന്റെ വാർഷിക ആഘോഷം സമ്മേളനം, മറ്റുപരിപാടികൾ എന്നിവ ഒഴിവാക്കി ലളിതമായ രീതിയിൽ ഇന്ന് നടന്നു. “സാന്ത്വനസ്പർശം” എന്ന കാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ഇന്ന് (2021 ജനുവരി 26) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹാൻഡ് ഓഫ് ഗോഡ് എന്ന സന്നദ്ധ സംഘടയുമായി സഹകരിച്ച് ഉച്ചയ്ക്ക് 12 മണിക്ക് പൊതിച്ചോറ് വിതരണം ചെയ്തു

2020 ആഗസ്ത് 31 തിരുവോണദിനത്തിൽ ഓൺലൈനായി നടത്തിയ ഓണാഘാഷപരിപാടിയിലെ വിജികൾക്കുള്ള സമ്മാനം വാർഷികദിനമായ ഇന്ന് ഭരണസമിതി പ്രതിധികൾ സമ്മാനാർഹരുടെ വീടുകളിൽ എത്തി നൽകി,അതിനോടൊപ്പം നെല്ലിക്കാട് റെസിഡൻസ് അസോസിയേഷൻ (NRA) അംഗങ്ങൾക്ക് ലാബ് ചിലവുകൾക്ക് കിഴിവ് ലഭ്യമാക്കുന്ന പോത്തൻകാട് നാഷണൽ സ്കാൻ & ഡയഗണോസ്റ്റിക് സർവീസസ് നൽകുന്ന പ്രിവിലേജ് ഡിസ്കൗണ്ട് കാർഡ് വിതരണവും നടന്നു.

കോവിഡ് 19 പടരുന്ന ഭീതിജനകമായിരുന്ന സാഹചര്യത്തിൽ നെല്ലിക്കാട് റെസിഡന്റ് അസാസിസഷനുമായി സഹകരിച്ച ആരാഗ്യപ്രവർത്തകർ, ജപ്രതിനിധികൾ, സഹീറത്തുബീവി, ശരണ്യ .എസ് എന്നീ വാർഡ് മെമ്പർമാർ, ആശാവർക്കർമാർ, പ്രതിരോധകഷായ മരുന്നു വിതരണം ലഭ്യമാക്കിയ ശാന്തിഗിരി ആശ്രമം ജനൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജനാബ് സെയ്നുലാബ്ദീൻ മുസ്ലിംയാർ, സർഗകൈരളി ക്ലബ് അംഗങ്ങൾ തുടങ്ങി എല്ലാവരെയും നന്ദിയോടെ ഓർക്കുന്നുവെന്ന് നെല്ലിക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് എം.കാശിനാഥ്‌ അറിയിച്ചു. റസിഡൻസ് അസോസിയേഷൻ ഖജാൻജി ആർ. രാധാകൃഷ്ണപിള്ള, സെക്രട്ടറി എം. ജയചന്ദ്രൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button