IndiaKeralaLatest

കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം

“Manju”

സിംഘു അതിർത്തിയിലെ കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം | Locals  protest against farmers at Singhu border | Madhyamam
ന്യൂഡല്‍ഹി: ​േകന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം. സിംഘു അതിര്‍ത്തിയില്‍ താമസിക്കുന്നവരെന്ന്​ അവകാശപ്പെടുന്ന ആളുകളുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം.
‘സിംഘു അതിര്‍ത്തി ഒഴിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയുമേന്തി ഇവര്‍ റോഡുകളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. സിംഘു അതിര്‍ത്തിയില്‍നിന്ന്​ കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നാണ്​ പ്രതിഷേധക്കാരുടെ ആവശ്യം.
സിംഘു ​അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയതുമുതല്‍ തന്‍റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്ന്​ പ്രതിഷേധക്കാരില്‍ ഒരാള്‍ ഇന്ത്യ ടുഡെയോട്​ പറഞ്ഞു. റിപബ്ലിക്​ ദിനത്തില്‍ ദേശീയ പതാകയെ കര്‍ഷകര്‍ അപമാനിച്ചുവെന്ന്​ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 28 മുതല്‍ പഞ്ചാബ്​, ഹരിയാന, ഉത്തര്‍പ്രദേശ്​ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെ സിംഘു, ഗാസിപൂര്‍, ടിക്​രി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ്​. റിപബ്ലിക്​ ദിനത്തില്‍ ​കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്​ടര്‍ റാലിയില്‍ പരക്കെ അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാര്‍ സമരം ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താനും ശ്രമിച്ചു. അക്രമം നടത്തിയത്​ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അല്ലെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.

Related Articles

Back to top button