LatestSports

പാകിസ്താൻ സൂപ്പർ ലീഗ് ഔദ്യോഗിക ഗാനത്തെ പരിഹസിച്ച്  അക്തർ

“Manju”

ഇസ്ലാമാബാദ് : പാകിസ്താൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തെ പരിഹസിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തർ. ‘ആജ് ദേഖെ ഗാ ക്രൗഡ് മേരാ ടിവി പേ’എന്ന ഔദ്യോഗിക ഗാനമാണ് പിഎസ്എൽ പുറത്തിറക്കിയത്. തുടർന്ന് ഗാനം തന്നെ വളരെയധികം നിരാശനാക്കിയിരിക്കുന്നു എന്ന മറുപടിയുമായി അക്തറും രംഗത്തെത്തി. ട്വിറ്ററലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് പിഎസ്എല്ലിനെ പരിഹസിക്കുന്ന വീഡിയോ അക്തർ പങ്കുവെച്ചത്.

പിഎസ്എല്ലിന്റെ ഇത്തരത്തിലുള്ള ഔദ്യോഗിക ഗാനം ആരാണ് നിർമ്മിച്ചത് എന്നാണ് അക്തർ വീഡിയോയിലൂടെ ചോദിക്കുന്നത്. നിങ്ങൾ എന്റെ കുട്ടികളെ ഭയപ്പെടുത്തിയിരിക്കുന്നു. ഗാനം കേട്ടതിനു ശേഷം മൂന്ന് ദിവസം അവർ തന്നോട് സംസാരിച്ചില്ലെന്നും അക്തർ ഗാനത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

പിഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും മോശമായ ഗാനം താൻ കേട്ടിട്ടില്ലെന്നും അക്തർ പറയുന്നു. അതിനാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ കേസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഗാനത്തെ ആക്ഷേപിച്ച് അക്തർ പറയുന്നത്.

ഈ മാസം 20 നാണ് പാകിസ്താൻ സൂപ്പർ ലീഗ് ആരംഭിക്കുക. പിഎസ്എല്ലിൽ 20 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Related Articles

Back to top button