Uncategorized

സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കും; യാക്കോബായ സഭ

“Manju”

കൊച്ചി: പള്ളിത്തർക്ക വിഷയത്തിൽ നിർണായക നിലപാടുമായി യാക്കോബായ സഭ. ഒരു രാഷ്ട്രീയ മുന്നണിയോടും പ്രത്യേകമായ ആഭിമുഖ്യം കാണിക്കില്ലെന്ന് സഭാ പ്രതിനിധികൾ വ്യക്തമാക്കി. പള്ളി തർക്ക വിഷയത്തിൽ തീരുമാനം ഉണ്ടാകാത്തതിൽ സഭയ്ക്ക് ആശങ്കയുണ്ട്.

സഭയെ ആരാണോ സഹായിക്കുന്നത് അവരെ തിരിച്ച് സഹായിക്കും. സഭയ്ക്ക് നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും സഭാ പ്രതിനിധികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പള്ളി തർക്കത്തിൽ നിയമ നിർമ്മാണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് ബിഷപ്പുമാരും വിശ്വാസികളുടെ പ്രതിനിധി സംഘവും അടങ്ങിയ സഭാ വർക്കിംഗ് കമ്മിറ്റി യോഗം ചേരാൻ യാക്കോബായ സഭ തീരുമാനിച്ചത്.

എറണാകുളം പുത്തൻ കുരിശിലായിരുന്നു യോഗം ചേർന്നത്. 8 ജില്ലകളിൽ സഭയ്ക്ക് സ്വാധീനം ഉണ്ട്. ഇടത് സർക്കാരിന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് പൂർത്തീകരിക്കപ്പെട്ടില്ലെന്നും ബിജെപി ഉൾപ്പെടെയുള്ളവർ പ്രശ്‌ന പരിഹാരത്തിന് എത്തിയതിൽ സന്തോഷമുണ്ടെന്നും യാക്കോബായ സഭ വ്യക്തമാക്കി.

Related Articles

Back to top button