IndiaLatest

പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 8.50 ശതമാനം

“Manju”

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച്‌ ഇപിഎഫ്‌ഒ ബോര്‍ഡ് യോഗം. കഴിഞ്ഞ സാമ്പത്തിക വർഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശനിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഇപിഎഫ്‌ഒയുടെ ശുപാര്‍ശ തൊഴില്‍ധനകാര്യ മന്ത്രാലയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്. ഏഴു വര്‍ഷത്തനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 8.65ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.

Related Articles

Back to top button