KeralaLatest

വഞ്ചിയൂര്‍ സബ്​ ട്രഷറിയില്‍ നിന്നും പണം തട്ടിയതിനെ സംബന്ധിച്ചുളള പ്രതിപക്ഷ നേതാവിന്റെ ഫേസ്​ബുക്ക്​ പോസ്റ്റ്​…

“Manju”

വഞ്ചിയൂര്‍ സബ്​ ട്രഷറിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍​ പണം തട്ടിയ കേസില്‍ ധനമന്ത്രി തോമസ്​ ഐസകി​​െന്‍റ പങ്ക്​ വിജിലന്‍സ്​ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​…

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സര്‍ക്കാരി​​െന്‍റ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് പൊതുഖജനാവി​​െന്‍റ സംരക്ഷണവും, സുതാര്യമായ നടത്തിപ്പും. സമസ്ത മേഖലകളിലും അമ്ബേ പരാജയപ്പെട്ട കേരള സര്‍ക്കാരി​​െന്‍റ ഏറ്റവും പുതിയതും, ഗൗരവമുള്ളതുമായ കുംഭകോണമാണ് ട്രഷറിയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നായി നിരവധി തവണ പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്പര്യം മാത്രം മുന്‍നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കുകയും, തിരിമറി ഒതുക്കി തീര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന ഗുരുതരമായ തിരിമറിയെ ഒരു ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച്‌ , ഒരു ജീവനക്കാരനെതിരെ മാത്രം നടപടിയെടുത്ത് രക്ഷപ്പെടുന്ന പതിവ് പിണറായി സര്‍ക്കാര്‍ ശൈലി ഇതില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.

ഇത്രയും വലിയ തോതിലുള്ള തിരിമറികള്‍ നടന്നതില്‍ ട്രഷറി ഡയറക്ടര്‍ക്കും, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനുമുള്ള പങ്ക് സ്വതന്ത്രമായും, സുതാര്യമായും അന്വേഷിക്കപ്പെടണം. അതിന് വകുപ്പ്തല അന്വേഷണം എന്ന പ്രഹസനം പര്യാപ്തമല്ല, മാത്രമല്ല ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നിലവില്‍ സമാനമായ കുറ്റകൃത്യം ചെയ്തു എന്ന ആരോപണം നേരിടുന്നയാളാണ് എന്നത് സര്‍ക്കാരി​​െന്‍റ ആത്മാര്‍ത്ഥതയെ വീണ്ടും സംശയത്തിലാക്കുന്നു.

സമഗ്രമായ ഒരു വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയല്ലാതെ ജനങ്ങള്‍ക്കു നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാന്‍ സാധിക്കില്ല. അടിയന്തരമായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു ശക്തമായ നിയമനടപടി സ്വീകരിക്കണം.

Related Articles

Back to top button