KozhikodeLatest

കാൽനൂറ്റാണ്ടിന് ശേഷം ലീഗിന് നിയമസഭയിലേക്ക് വനിത സ്ഥാനാർത്ഥി

“Manju”

കോഴിക്കോട്: കാൽനൂറ്റാണ്ടിന് ശേഷം ലീഗിന് നിയമസഭയിലേക്ക് ആദ്യ വനിത സ്ഥാനാർത്ഥി. നൂർബിന റഷീദ് കോഴിക്കോട് സൗത്തിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയാകും. വനിത കമ്മീഷൻ മുൻ അംഗമാണ് നൂർബിന.

1996 ൽ ഖമറുന്നീസ അൻവർ ആണ് ലീഗിന് വേണ്ടി അവസാനമായി നിയമസഭയിൽ മത്സരിച്ചത്. മുസ്ലീം ലീഗ് വനിതകളെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കാത്തതിൽ നേരത്തെ മുതൽ ആക്ഷേപം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രഖ്യാപനമെന്ന് കരുതുന്നു

കോഴിക്കോട് ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രൻ ആയി മത്സരിക്കും. പി കെ ഫിറോസ് താനൂരിലും നജീബ് കാന്തപുരം പെരിന്തൽ മണ്ണയിലും തിരൂരങ്ങാടിയിൽ കെ പി എ മജീദും
കൊടുവള്ളിയിൽ എം കെ മുനീറും സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ സി പി ചെറിയമുഹമ്മദും അഴീക്കോട് കെ എം ഷാജിയുമാണ് സ്ഥാനാർഥികൾ.

മഞ്ചേരിയിൽ ലീഗ് ജില്ല സെക്രട്ടറി യു എ ലത്തീഫാണ് സ്ഥാനാർത്ഥി. താനൂരിൽ മൊയ്തീൻ കറുക്കോടി കോട്ടക്കലിൽ ആബിദ് ഹുസ്സൈൻ തങ്ങളും കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ മങ്കടയിൽ മഞ്ഞളാംകുഴി അലി മലപ്പുറം പി ഉബൈദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും സ്ഥാനാർത്ഥികളാണ്.

Related Articles

Back to top button