IndiaInternational

ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കും; സഹായവാഗ്ദാനം ചെയ്ത് ക്വാഡ് നേതാക്കൾ

“Manju”

ന്യൂഡൽഹി: ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കാൻ പെസഫിക് മേഖലയിലെ രാജ്യങ്ങൾ. ലോകത്തിന്റെ രക്ഷകരായി ഇന്ത്യ കൊറോണ കാലത്ത് മാറിയെന്നാണ് എല്ലാ നേതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. കൊറോണ വാക്‌സിൻ ഉത്പ്പാദന രംഗത്ത് ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാനാണ് ധാരണയിലെത്തിയിരിക്കുന്നത്. അമേരിക്ക നയിച്ച ചർച്ചയിൽ ജപ്പാനും ഓസ്‌ട്രേലിയയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നിലവിൽ എല്ലാ ദരിദ്രരാജ്യങ്ങൾക്കും കൊറോണ വാക്‌സിൻ എത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നും 100 കോടി ഡോസ് വാക്‌സിൻ വരുന്ന ഒരു വർഷം ഉൽപ്പാദിപ്പിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ക്വാഡ് സഖ്യം ഉറപ്പുനൽകി.

അമേരിക്കയുടെ ഭരണമാറ്റത്തിന് ശേഷം ജോ ബൈഡൻ നേരിട്ട് പങ്കെടുത്ത ആദ്യ ക്വാഡ് യോഗത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജപ്പാന്റെ പ്രധാനമന്ത്രി യോഷിഹിതേ സുഗയും നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്തു. ഇന്തോ-പെസഫിക് മേഖലയിലെ ചൈനയുടെ ശക്തിയെ പ്രതിരോധിക്കാനും ചെറുരാജ്യങ്ങളെ വാണിജ്യ,പ്രതിരോധ രംഗത്ത് സഹായിക്കാനും ക്വാഡ് സഖ്യം ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കാനും നേതാക്കൾ തീരുമാനമെടുത്തു.

Related Articles

Back to top button