KeralaKottayamLatest

ലോക്ഡൗണ്‍ കാലയളവിലെ വാടക ഒഴിവാക്കാന്‍ കോട്ടയം നഗരസഭ‍

“Manju”

കോട്ടയം: കോട്ടയം നഗരസഭ ഷോപ്പിങ് കോംപ്ലക്‌സുകളിലെ മുറികളിലെ കച്ചവടക്കാര്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ രണ്ടു മാസത്തെ വാടക ഒഴിവാക്കി കൊടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കച്ചവടക്കാര്‍ ഇതു സംബന്ധിച്ച്‌ നേരത്തെ നിവേദനം നല്‍കിയിരുന്നു. റവന്യു ഇന്‍സ്‌പെക്ടര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാടക ഇളവ് അനുവദിക്കാനാണ് കൗണ്‍സില്‍ യോഗ തീരുമാനം. മര്‍ച്ചന്റ്‌സ് അസോസിയേഷനും വിവിധ വ്യാപാര സംഘടനകളും കച്ചവടക്കാര്‍ നേരിട്ടും നിവേദനം നല്‍കിയിരുന്നു.

ചെറുപൈങ്കുളം പാടശേഖരം, മുടിയൂര്‍ മൂഴൂര്‍ പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനും 40-ാം വാര്‍ഡിലെ കൊട്ടാരം ജലസംഭരണിയിലേക്ക് സ്രാമ്പ്ക്കടവ്, വാലേക്കടവ് തോടുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനും മോട്ടറുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കുറയ്ക്കലാറ്റുചിറ പാടശേഖരത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് സംവിധാനം ഒരുക്കും. 4,5,6 വാര്‍ഡുകളില്‍ ജലക്ഷാമം പരിഹരിക്കുന്നതിന് നിര്‍മിച്ച പമ്പ് ഹൗസിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ഉപാധ്യക്ഷന്‍ ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. നഗരസഭ ഐഎസ്‌ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഉപാധ്യക്ഷന്‍ ബി. ഗോപകുമാര്‍ അറിയിച്ചു. മുട്ടമ്പലം എല്‍പിജി ശ്മശാനത്തിലെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും തീരുമാനമായി.

Related Articles

Back to top button