IndiaKeralaLatest

വീണയുടെ പോസ്റ്റര്‍ വിവാദത്തില്‍ വെട്ടിലായത് ആക്രി കടക്കാരന്‍

“Manju”

തിരുവനന്തപുരം: വട്ടിയൂർകാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ തൂക്കി വിറ്റ സംഭവം വലിയ വിവാദമായിരുന്നു.
സംഭവത്തിൽ ഏറ്റവും ഒടുവിൽ വെട്ടിലായിരിക്കുന്നത് ആക്രികടക്കാരനാണ്. 51 കിലോയോളം വരുന്ന പോസ്റ്ററുകൾ വിലകൊടുത്ത് വാങ്ങിയ കടയുടമ തമിഴ്‌നാട് തൂത്തൂകുടി സ്വദേശി മണികണ്ഠന് പോസ്റ്ററുകൾ മറിച്ചുവിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകളിൽ ഒന്നുപോലും തൽക്കാലം ആർക്കും മറിച്ച് വിൽക്കരുതെന്നാണ് മണികണ്ഠന് പൊലീസ് നൽകിയിരിക്കുന്ന നിർദേശം. ഇതോടെ പണം മടക്കി നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ.
4 കെട്ടുകളിലായി വ്യാഴാഴ്ച്ചയാണ് കടയിൽ പോസ്റ്ററുകൾ എത്തിച്ചതെന്ന് മണികണ്ഠൻ പറയുന്നു. പൊട്ടിക്കാത്ത കെട്ടുകളിൽ കടലാസാണെന്നാണ് പറഞ്ഞത്. കിലോയ്ക്ക് 10 രൂപ വെച്ച് 500 രൂപയും ബാലുവിനെ അപ്പോൾ തന്നെ കൈമാറിയെന്നും മണികണ്ഠൻ പറയുന്നു.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ബാലുവിനെ പാർട്ടിയിൽ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂർകടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും 4 കെട്ട് പോസ്റ്ററുകൾ നൽകിയത്. ബാബുവിന്റെ നന്തൻകോട്ടെ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കുന്നത് സംബന്ധിച്ച് നന്തൻകോട് 40-ാം നമ്പർ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റർ വിറ്റത്.

Related Articles

Back to top button