IndiaKeralaLatest

ഒന്നുകില്‍ ഒരു കിടക്ക നല്‍കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ’ ഒരു മകന്റെ അഭ്യർത്ഥന

“Manju”

ഒന്നുകില്‍ കിടക്ക നൽകൂ; അല്ലെങ്കിൽ അദ്ദേഹത്തെ കൊന്നുകളയൂ'; അധികൃതരോട്  കൊവിഡ് രോ ഗിയുടെ മകന്റെ അഭ്യർത്ഥന | heartbroken plea from son of covid  patient in maharashtra
മുംബൈ: മഹാരാഷ്ട്രയിലെ കോവിഡിന്റെ ചിത്രം വിളിച്ചോതുന്നതാണ് ഈ വാർത്ത. ” ഒന്നുകില്‍ അദ്ദേഹത്തിന് ഒരു കിടക്ക കൊടുക്കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയൂ”- കോവിഡ് ബാധിച്ച് അവശനായ
പിതാവിനെയും കൊണ്ട് രണ്ടു സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കയറിയിറങ്ങി മടുത്ത ഒരു മകന്‍ ഒടുവില്‍ നടത്തിയ അഭ്യര്‍ഥനയാണിത്. രോഗബാധിതരുടെ എണ്ണം പൊടുന്നനെ കുത്തനെ കൂടിയതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ് മഹാരാഷ്ട്രയില്‍ പലയിടത്തും. മുംബൈയില്‍നിന്നും 850 കിലോമീറ്റര്‍ അകലെ ചന്ദ്രപൂര്‍ സ്വദേശിയാണ് കിഷോര്‍ നഹര്‍ഷെട്ടിവര്‍. പ്രായമായ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ആശുപത്രികളില്‍ കയറിയിറങ്ങി നടക്കുകയാണ്അദ്ദേഹം. ഒരു ആശുപത്രിയിലും കിടക്ക ഒഴിവില്ല. ആദ്യം വറോറ ആശുപത്രിയില്‍ പോയി. അവിടന്ന് ചന്ദ്രപൂര്‍. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെല്ലാം നോക്കി. എങ്ങും കിടക്കകള്‍ ഒഴിവില്ല.
പുലര്‍ച്ചെ ഒന്നരയോടെ തെലങ്കാന അതിര്‍ത്തി കടന്നു. മൂന്നു മണിയോടെയാണ് ആശുപത്രിയില്‍ എത്തിയത്. അവിടെയും കിടക്കകളില്ല. പിന്നെ തിരിച്ചുപോന്നു. ഇപ്പോള്‍ ആംബുലന്‍സില്‍ പിതാവിനെ കിടത്തി ആശുപത്രിക്കു മുന്നില്‍ ക്യൂവിലാണ്- കിഷോര്‍ പറയുന്നു.
ആംബുലന്‍സിലെ ഓക്‌സിജന്‍ സൗകര്യം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ ഒരു കിടക്ക നല്‍കുക, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയുക- അധികൃതരോട് ഇതു മാത്രമേ പറയാനുള്ളൂവെന്ന് കിഷോര്‍ പറഞ്ഞു. ഈയവസ്ഥയില്‍ പിതാവിനെ വീട്ടിലേക്കു തിരികെ കൊണ്ടുപോവുവന്നത് എങ്ങനയെന്ന് കിഷോര്‍ ചോദിക്കുന്നു.

Related Articles

Back to top button