KeralaLatest

ചരക്കുവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി; 15 വയസുകാരന് പൊള്ളലേറ്റു

“Manju”

മംഗളുരു: സിഗ്നലിനായി നിര്‍ത്തിയിട്ട ചരക്കുവണ്ടിക്ക് മുകളില്‍ കയറിയ 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി റെയില്‍വേ അധികൃതര്‍. ബുധനാഴ്ച ഉച്ചയ്ക്കാണ് മംഗളുരു ജോക്കട്ടെ സ്വദേശിയായ ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് ദിശാന്‍ (15) അപകടത്തില്‍ പെട്ടത്.50 ശതമാനം പൊള്ളലേറ്റ ദിശാന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്. ട്രെയിനിന്റെ ഓവര്‍ഹെഡ് പവര്‍ ലൈനുമായി ദിശാന്‍ ബന്ധപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button