KeralaLatest

മുപ്പതിനായിരം പേര്‍ക്ക് വിഷു കൈനീട്ടം നല്‍കി സുരേഷ് ഗോപി

“Manju”

തൃശൂര്‍: സമൃദ്ധി പൂത്തുലയുന്ന വിഷുവിന് മുന്നോടിയായി വിഷുകൈനീട്ടം നല്‍കി സുരേഷ് ഗോപി എംപി. അദ്ദേഹത്തിന്റെ വിഷുക്കൈനീട്ട സമര്‍പ്പണ പരിപാടി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡണ്ട് മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കി. മുപ്പതിനായിരത്തോളം പേര്‍ അദ്ദേഹത്തില്‍ നിന്നും കൈനീട്ടം സ്വീകരിച്ചു.

നാല് ദിവസമായി വിവിധ മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കി. സുരേഷ് ഗോപിയില്‍ നിന്ന് വിഷുക്കൈനീട്ടം സ്വീകരിക്കാന്‍ നിരവധി കുട്ടികളും എത്തിയിരുന്നു.

ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രവര്‍ത്തകരും അദ്ദേഹത്തില്‍ നിന്നും വിഷുക്കൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തില്‍ ഏറെ പേരാണ് ജില്ലയില്‍ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സ്വീകരിച്ച്‌ വര്‍ഷം ഐശ്വര്യ പൂര്‍ണ്ണമാക്കിയത്. ഏപ്രില്‍ 8 നാണ് അദ്ദേഹം കൈനീട്ടം നല്‍കുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നല്‍കിയായിരുന്നു തുടക്കമിട്ടത്.

Related Articles

Back to top button