IndiaKeralaLatest

ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്നും പേനയുടെ അടപ്പ് പുറത്തെടുത്തു

“Manju”

കൊച്ചി: ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ ഒരുമാസത്തോളം കുടുങ്ങിക്കിടന്നിരുന്ന പേനയുടെ ടോപ്പ്‌ ഡോക്‌ടര്‍മാര്‍ പുറത്തെടുത്തു. ശ്വാസകോശത്തില്‍ പേനയുടെ ഒരു ഭാഗം കുടുങ്ങിയത്‌ കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞില്ല. കുറച്ചുദിവസമായി ചുമയുണ്ടായിരുന്ന കുട്ടിയെ പരിശോധനയ്‌ക്കായി ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നിട്ടും ചുമ വിട്ടുമാറാതിരുന്നപ്പോള്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി കൊച്ചി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സ്‌കാനിങ്ങിലാണു പേനയുടെ ടോപ്പ്‌ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്‌. വസ്‌തുവിന്റെ ആകൃതിയും സ്‌ഥാനവും സാധാരണ ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കാനുള്ള സാധ്യത ഇല്ലാതാക്കി.
സങ്കീര്‍ണമായ റിജിഡ്‌ ബ്രോങ്കോസ്‌കോപിയിലൂടെ ഡോ. അഹമ്മദ്‌ കബീറിന്റെ നേതൃത്വത്തില്‍ 30 മിനിറ്റിനുള്ളില്‍ ശ്വാസകോശത്തില്‍നിന്നു വിജയകരമായി ടോപ്പ്‌ പുറത്തെടുത്തു. അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. സച്ചിന്‍ ജോര്‍ജ്‌, ഡോ. ശില്‍പാ ജോസ്‌ എന്നിവര്‍ ചികില്‍സയില്‍ പങ്കാളികളായി.

Related Articles

Back to top button