IndiaKeralaLatest

രണ്ടാം ഡോസ് വാക്‌സിനേഷന്‍; രജിസ്‌ട്രേഷന്‍ ഇങ്ങനെ.

“Manju”

പാലക്കാട്: കോവിഡ് ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന് വേണ്ടി കോവിന്‍ വെബ്‌സൈറ്റില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ (https://www.cowin.gov.in) പ്രവേശിച്ച ശേഷം ആദ്യ ഡോസ് എടുക്കുന്നതിനായി രജിസ്‌ട്രേഷന് ഉപയോഗിച്ച അതേ മൊബൈല്‍ നമ്ബര്‍ എന്റര്‍ ചെയ്യുക.
തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ഓപ്പണ്‍ ചെയ്യുക. തുറന്ന് വരുന്ന പേജില്‍ നിങ്ങള്‍ ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ അത് ഭാഗികമായി എടുത്തതായി (Partially Vaccinated) കാണിക്കും. ഡോസ് 2 എന്ന ബട്ടണ് നേരെയുള്ള ഷെഡ്യൂള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുത്ത്
ആദ്യത്തെ ഡോസിന് വേണ്ടി ചെയ്തത് പോലെ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. ഒരു കേന്ദ്രം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതേ കേന്ദ്രത്തില്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കുന്നതിന് പോകാന്‍ പാടുള്ളൂ. മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാകില്ല. ആദ്യ ഡോസിനും രണ്ടാം ഡോസിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

Related Articles

Back to top button