KeralaLatest

വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ മെട്രോ ട്രാവല്‍ കാര്‍ഡ്

“Manju”

എറണാകുളം: വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ട്രാവല്‍കാര്‍ഡ് പുറത്തിറക്കി കൊച്ചി മെട്രോ. വിദ്യ 45 എന്ന പേരിലുള്ള പുതിയ പാക്കേജില്‍ 45 ദിവസ പരിധിയില്‍ 50 തവണ യാത്ര ചെയ്യാൻ സാധിക്കും.

ഇതിന് ദൂരപരിധിയില്ല. കാര്‍ഡിന് 495 രൂപയാണ് വില വരുന്നത്. ഒരു യാത്രയ്‌ക്ക് പത്ത് രൂപയില്‍ താഴെ മാത്രമാണ് ഈടാക്കുന്നത് എന്നതാണ് കാര്‍ഡിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ എല്ലാ മെട്രോ സ്‌റ്റേഷനില്‍ നിന്നും കാര്‍ഡ് വാങ്ങാവുന്നതാണ്.

പ്രവേശന പരീക്ഷകള്‍ക്കും ജോലിക്കുമായി പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ഡ് ലഭ്യമാണ്. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും നല്‍കിയാല്‍ മതിയാകും. ഒരു മാസം, ഒരു ദിവസം എന്നിങ്ങനെ പരിധിയുള്ള വിദ്യാര്‍ത്ഥി പാസുകളും ലഭ്യമാണ്. വിദ്യ 1 കാര്‍ഡിന് 50 രൂപയും വിദ്യ 30 കാര്‍ഡിന് 900 രൂപയുമാണ് നിരക്ക്. രണ്ടിലും അണ്‍ലിമിറ്റഡ് യാത്രയാണ് ലഭ്യമാകുക.

Related Articles

Back to top button