IndiaKeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ ഐ എ കോടതി പരിഗണനയിൽ

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും. പ്രതി സന്ദീപ് നായര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ ഐ എ കോടതിയില്‍ ഹാജരക്കാും. ഇത് പരിശോധിച്ച ശേഷമാകും കോടതി തീരുമാനം എടുക്കുക. നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തടയുന്നതിന് ശക്തമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് എന്‍ ഐ എയോട് കോടതി ചോദിച്ചിരുന്നു. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്നും അറിയിച്ചിരുന്നു. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. നേരത്തെ സ്വപ്നയുടെ ഈ ആവശ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Related Articles

Back to top button